ഉള്ളൂർ ജന്മദിനം

2019 ജൂൺ 6

മഹാകവി ഉളളൂർ ജന്മദിനം

പാണ്ഡിത്യത്തിന്റെ ആഴംകൊണ്ടും സംഭാവനകളുടെ പരപ്പുകൊണ്ടും ഉള്ളൂര്‍ എസ്. പരമേശ്വരയ്യരെ വെല്ലാന്‍ ഒരു കവിക്കും കഴിയില്ല. സംസ്‌കൃതപദപ്രയോഗത്തിലുള്ള സവിശേഷ താല്പര്യമാണ് ഉള്ളൂരിന് ഉജ്ജ്വല ശബ്ദാഢ്യനെന്ന പേരു നേടിക്കൊടുത്തത്. കേരളവര്‍മ പ്രസ്ഥാനത്തിന്റെ പിന്തുടര്‍ച്ചാവകാശിയായാണ് ഉള്ളൂര്‍ വിശേഷിപ്പിക്കപ്പെടുന്നത്.

1877 ജൂണ്‍ 6ന് ചങ്ങനാശ്ശേരിയില്‍ ജനനം. അച്ഛന്‍ ഉള്ളൂര്‍ സ്വദേശി സുബ്രഹ്മണ്യയ്യര്‍. അമ്മ ഭാഗവതിയമ്മാള്‍. സംസ്‌കൃതം, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ നന്നേ ചെറുപ്പത്തിലേ പാണ്ഡിത്യം നേടി. ബി.എ. പാസ്സായി അധ്യാപകനായും സര്‍ക്കാര്‍ ഗുമസ്തനായും ജോലിചെയ്തു. നിയമബിരുദം നേടി. മലയാളവും തമിഴും മുഖ്യവിഷയമായി പഠിച്ച് എം.എ. ബിരുദം. പട്ടാളത്തിന്റെ പ്രാചീന ചരിത്രത്തെപ്പറ്റി ഗവേഷണം നടത്തി. സര്‍ക്കാരുദ്യോഗത്തില്‍ ഉന്നതസ്ഥാനങ്ങളിലെത്തിയിട്ടുണ്ട് ഉള്ളൂര്‍. തഹസില്‍ദാര്‍, മുന്‍സിഫ്, ഗവണ്‍മെന്റ് സെക്രട്ടറി, ചീഫ് സെക്രട്ടറി, ദിവാന്‍ പേഷ്‌കാര്‍ എന്നിങ്ങനെ പദവികള്‍ വഹിച്ച ഉള്ളൂര്‍ ഈ ഔദ്യോഗിക തിരക്കിനിടയിലാണ് കവിതകളെഴുതിയതും ഗവേഷണങ്ങള്‍ നടത്തിയതുമെല്ലാം.

ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ കുമാരനാശാന്‍, വള്ളത്തോള്‍ എന്നിവര്‍ക്കൊപ്പം 
മലയാള കവിതക്ക് പ്രൗഢിയും ഓജസ്സും മുഖകാന്തിയും നല്ക്കുന്നതില്‍ ഉള്ളൂര്‍ വഹിച്ച പങ്ക് വലുതാണ്. 

പാണ്ഡിത്യം സംസ്കൃത ബാഹുല്യം ദാര്‍ശനികത പാരമ്പര്യ നിഷ്ഠ എന്നിവ ആദ്യകാല ഉള്ളൂര്‍ കവിതകളുടെ സവിശേഷതകളായിരുന്നു. ബൃഹത്തായ തത്വ ചിന്തകള്‍ അദ്ദേഹം ചെറു പദ്യങ്ങളിലും ശ്ളോകങ്ങളിലും പറഞ്ഞു വെച്ചു. 

മലയാളകവിതക്ക് ശൈലീപരവും പദപരവുമായ പ്രൗഢി നല്‍കി. അപ്പോഴും കുട്ടികള്‍ക്കു വേണ്ടിയുള്ള  ''കാക്കേ കാക്കേ കൂടെവിടേ'' തുടങ്ങിയ കവിതകളും അദ്ദേഹം എഴുതിയിരുന്നു. 

മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യചരിത്രമായ കേരളസാഹിത്യചരിത്രം അദ്ദേഹത്തിൻ്റെ 40 വർഷത്തെ കഠിനാധ്വാനമാണ്. 1949 ജൂണ്‍ 9നാണ് ഇതെഴുതിത്തീരുന്നത്.ആറുദിവസം കഴിഞ്ഞ്, ജൂണ്‍ 15ന് ഉള്ളൂര്‍ അന്തരിച്ചു.

Comments

Popular posts from this blog

കിളിപ്പാട്ട് പ്രസ്ഥാനം

കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007