പെരുമ്പടവം ശ്രീധരൻ ജന്മദിനം
ഫെബ്രുവരി 12
പെരുമ്പടവം ശ്രീധരൻ ജന്മദിനം
ഹൃദയത്തില്‍ ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ എഴുത്തുകാരന്‍. ''ഒരു സങ്കീര്‍ത്തനം പോലെ'' എന്ന ഒറ്റനോവല്‍ കൊണ്ട് മലയാളി വായനക്കാരുടെ ഹൃദയം കീഴടക്കിയ പെരുമ്പടവം ശ്രീധരന്‍ എഴുത്ത് കൊണ്ട് മാത്രം ജീവിച്ച കേരളത്തിലെ അപൂര്‍വ്വം എഴുത്തുകാരില്‍ ഒരാളാണ്. എറണാകുളം ജില്ലയില്‍ മുവാറ്റുപുഴ താലൂക്കിലെ പെരുമ്പടവം ഗ്രാമത്തില്‍ നാരായണന്റെയും ലക്ഷ്മിയുടെയും മകനായി 1938 ഫെബ്രുവരി 12ന് ജനനം. കുട്ടിക്കാലത്ത് തന്നെ എഴുതിത്തുടങ്ങി.
Comments
Post a Comment